KOYILANDY DIARY.COM

The Perfect News Portal

കാവുംവട്ടം വെളിയന്നൂർകാവ് ഭഗവതി ക്ഷേത്രത്തിലെ കാർത്തികവിളക്ക് ഉത്സവം തുടങ്ങി

.
കൊയിലാണ്ടി: കാവുംവട്ടം വെളിയന്നൂർകാവ് ഭഗവതി ക്ഷേത്രത്തിലെ കാർത്തികവിളക്ക് ഉത്സവം തുടങ്ങി. ഞായറാഴ്‌ച കലവറക്കൽ പേരൂരില്ലം ദാമോദരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കൊടിയേറ്റം, ശ്രീപാർവതി തിരുവാതിരക്കളി സംഘത്തിന്റെ കുട്ടികളുടെ തിരുവാതിരക്കളി, ബിജേഷ് ചേളാരിയുടെ നേതൃത്വത്തിൽ വൃശ്ചിക പൂനിലാവ് – സംഗീത പരിപാടി എന്നിവ നടന്നു.
ഡിസംബർ ഒന്നിന് കേളി വെളിയന്നൂരിന്റെ തിരുവാതിരക്കളി, പ്രാദേശിക കലാകൂട്ടായ്മ‌യുടെ സർഗ്ഗസന്ധ്യ – അരാളം. രണ്ടിന് ഭദ്രകാളി പൂജ, പി. എം. വ്യാസിന്റെ പ്രഭാഷണം, രാമപ്പാടുകണ്ടി സംഘത്തിൻ്റെ തിരുവാതിരക്കളി, മൂന്നിന് മൃത്യുഞ്ജയ ഹോമം, മൂഴിക്കുമീത്തൽ ഇളനീർ കുലവരവ്, കാഴ്ചശീവേലി, താലപ്പൊലി. നാലിന് ശിവഗംഗ നാഗരാജിന്റെ സോപാനസംഗീതം, സന്ധ്യയ്ക്ക് കാർത്തിക ദീപം തെളിയിക്കൽ, സർപ്പബലി, മെഗാ തിരുവാതിരക്കളി, പഞ്ചാരിമേളം അരങ്ങേറ്റം, കോമരം കൂടിയ വിളക്ക്, പള്ളിവേട്ട. അഞ്ചിന് ആറാട്ട് എന്നിവ പ്രധാന പരിപാടിക ളാണ്.
Share news