‘അന്തസ്സും മാന്യതയുമുണ്ടെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണം’; മന്ത്രി വി ശിവൻകുട്ടി
.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിൽ കോൺഗ്രസ് നേതാക്കൾ ഇപ്പോഴും പരസ്യമായി രാഹുലിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ഇത് കേരള ജനതയോടും സ്ത്രീകളോടും ഉള്ള വെല്ലുവിളിയാണെന്നും മന്ത്രി വി ശിവൻകുട്ടി. കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന പൊതുസമൂഹത്തോടുള്ള കോൺഗ്രസിന്റെ നിലപാട് ഇതാണോ എന്നത് ചർച്ചയാകും എന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.

പുറത്തുവന്ന ടെലഫോൺ സംഭാഷണങ്ങളിൽ നിന്ന് ഗൗരവകരമായ കാര്യങ്ങളാണ് മനസ്സിലാക്കുന്നത്. അന്തസ്സുണ്ടെങ്കിൽ മാന്യതയുണ്ടെങ്കിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണം. അത് രണ്ടും രാഹുലിന് ഇല്ലെന്ന് അറിയാം എന്നും മന്ത്രി പറഞ്ഞു. അതേസമയം കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും. നെയ്യാറ്റിൻകര കോടതിയിൽ പൊലീസ് ഇതിനായി അപേക്ഷ നൽകും.




