കൊയിലാണ്ടിയില്‍ മിനി ലോറിയും കാറും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്
കൊയിലാണ്ടിയില്‍ മിനി ലോറിയും കാറും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്. ഒരാളുടെ നില അതീവ ഗുരുതരം. കാറിലുണ്ടായിരുന്ന മട്ടന്നൂര്‍ സ്വദേശികളായ രമണി (55), ഓമന (55), സരിന്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഓമനയുടെ നില അതീവ ഗുരുതരമാണ്. ഇന്ന് രാവിലെ 6.30നാണ് അപകടം ഉണ്ടായത്. മട്ടന്നൂരില്‍ നിന്ന് കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്‍ററിലേക്ക് പോകുന്നതിനിടെ കൊയിലാണ്ടി പഴയ ആര്‍.ടി ഓഫീസിനു സമീപംവെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. പരിക്കേറ്റവരെ താലൂക്കാശുപത്രിയില്‍ എത്തിച്ച ശേഷം കോഴിക്കോടെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.



