KOYILANDY DIARY.COM

The Perfect News Portal

സമ്മർദത്തിനൊടുവിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളി കെ മുരളീധരൻ; ‘പാർട്ടിയുടെ പ്രചാരകനല്ല രാഹുൽ; കോൺഗ്രസ് തെരഞ്ഞെടുപ്പ് വേദികളിൽ രാഹുലിന് പ്രവേശനമില്ല

.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ രാഹുലിനെ തള്ളി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാർട്ടിയുടെ പ്രചാരകനല്ല രാഹുൽ എന്നും കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്ന ഒരു തെരഞ്ഞെടുപ്പ് വേദിയിലും രാഹുലിന് പ്രവേശനമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ഒരു തെരഞ്ഞെടുപ്പ് വേദിയിലും രാഹുലിന് പ്രവേശനമില്ലെന്നും സ്ഥാനാർത്ഥി പ്രചാരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് വ്യക്തിപരമായി ബന്ധമുള്ള സ്ഥാനാർത്ഥിക്ക് വേണ്ടി സ്വന്തം നിലയ്ക്ക് പ്രചരണത്തിനിറങ്ങിയതാകാം എന്നും കെ മുരളീധരൻ പറഞ്ഞു.

Advertisements

 

 

വിഷയത്തിൽ സർക്കാരിൻറെ ഭാഗത്തുനിന്ന് കൂടുതൽ നടപടി ഉണ്ടായാൽ പാർട്ടി അടുത്തഘട്ട നടപടിയിലേക്ക് കടക്കും. പരാതിയുള്ള വ്യക്തി ധൈര്യമായി പരാതി എഴുതി നൽകണം. സമൂഹം അവർക്കൊപ്പം ഉണ്ടാകും. അതേസമയം തൻറെ നിരപരാധിത്വം തെളിയിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് വേണമെങ്കിൽ കോടതിയെ സമീപിക്കാമായിരുന്നു എന്നാൽ അതും ഉണ്ടാകുന്നില്ല എന്നും കെ മുരളീധരൻ പറഞ്ഞു.

Share news