റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സദസ്സിന് തുടക്കമായി
.
കൊയിലാണ്ടി: റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സദസ്സിന് തുടക്കമായി. കൊയിലാണ്ടിയിൽ കളിച്ചു വളർന്ന അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ യു.എ. ഖാദറിൻ്റെ ഗ്രന്ഥമായ കളിമുറ്റം എന്ന പേരിലുള്ള പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ വേദിയിൽ പ്രശസ്ത സാഹിത്യകാരനായ ശത്രുഘ്നൻ ഉദ്ഘാടനം ചെയ്തു. എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു.

ബിജു കാവിൽ ഉദ്ഘാടകനെ പൊന്നാട അണിയിച്ച് ആദരിച്ചു. യു.കെ. രാഘവൻ, കലാ മണ്ഡലം മുൻ അധ്യാപകൻ പ്രൊഫ. കാവുംവട്ടം വാസുദേവൻ, എൻ. വി. വത്സൻ എന്നിവർ പ്രസംഗിച്ചു. രഞ്ജുഷ് ആവള സ്വാഗതം പറഞ്ഞു.
Advertisements




