KOYILANDY DIARY.COM

The Perfect News Portal

സ്വര്‍ണവില വർധിച്ചു; പവന് 93800 രൂപ

.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധന. 640 രൂപ കൂടി പവന് 93800 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 80 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11725 രൂപയായി. സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 167 രൂപയുമാണ് വില്‍പ്പന വില. 

 

കഴിഞ്ഞ കുറച്ച് നാളുകളായി സ്വര്‍ണവിലയില്‍ രേഖപ്പെടുത്തുന്നത് വലിയ ചാഞ്ചാട്ടങ്ങളാണ്. അന്താരാഷ്ട്ര സാഹചര്യങ്ങള്‍ തന്നെയാണ് സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങളുണ്ടാക്കുന്നത്. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4160 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

Advertisements

 

ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്നിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന സ്വര്‍ണവില. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തുകയായിരുന്നു. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം.

 

 

Share news