പൂഞ്ഞാറിലെ ബിഎൽഒ യുടെ ആത്മഹത്യ ഭീഷണി: റവന്യു ഉദ്യോസ്ഥരുടെ സംഘം ബിഎൽഒയെ വീട്ടിൽ എത്തി കണ്ടു
.
SIR ജോലി സമ്മർദ്ദം കാരണം ആത്മഹത്യ ഭീഷണി മുഴക്കിയ പൂഞ്ഞാർ മണ്ഡലത്തിലെ 110-ാം ബൂത്തിലെ BLO ആൻ്റണിയെ റവന്യു ഉദ്യോസ്ഥരുടെ സംഘം വീട്ടിൽ എത്തി കണ്ടു. ഉദ്യോഗസ്ഥർ ആന്റണിയുമായി ആശയം വിനിമയം നടത്തി. മാനസിക സമ്മർദത്തെ തുടർന്നാണ് ശബ്ദ സന്ദേശം പങ്കുവെച്ചതെന്ന് ആൻ്റണി പറഞ്ഞു.

അതേസമയം ജോലിയിൽ നിന്നും വിടുതൽ നൽകാമെന്ന കളക്ടറുടെ നിർദ്ദേശം ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ജോലിയിൽ തുടരാമെന്ന് ആൻ്റണി വ്യക്തമാക്കി. മുണ്ടക്കയം വില്ലേജ് ഓഫീസിൽ നിന്നും രണ്ടു ജീവനക്കാരെ ആൻ്റണിക്ക് സഹായത്തിന് ഏർപ്പെടുത്തി.

തനിക്ക് ജോലി സമ്മർദ്ദം താങ്ങാൻ കഴിയുന്നില്ലെന്നും മാനസിക നില തകർന്നുവെന്ന് പറയുന്ന ആന്റണിയുടെ ഓഡിയോ സന്ദേശമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഈ അടിമ പണി നിര്‍ത്തണം. ഇലക്ഷൻ കമ്മീഷൻ ചൂഷണം ചെയ്യുന്നുവെന്ന് തൻ്റെ ജീവിതം തകരുന്നുവെന്നും ആൻ്റണി തൻ്റെ ഓഡിയോയില്‍ പറയുന്നു. താൻ ആത്മഹത്യ ചെയ്യുമെന്നും അദ്ദേഹം ഓഡിയോയിൽ പറഞ്ഞിരുന്നു.




