KOYILANDY DIARY.COM

The Perfect News Portal

ജില്ലാ സ്കൂൾ കലോത്സവം; ഗ്രീൻ പ്രോട്ടോക്കോൾ സ്ക്വയർ ഒരുക്കി കൊയിലാണ്ടി നഗരസഭ

.

കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ ബോയ്സ് ഹയർ സെക്കൻണ്ടറി സ്കൂളിൽ ഗ്രീൻ പ്രോട്ടോകോൾ സ്ക്വയർ ഒരുക്കി. കലോത്സവത്തിന് എത്തുന്ന വിദ്യാർത്ഥികളിലേക്കും രക്ഷിതാക്കളിലേക്കും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യവും ശുചിത്വത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനുമായാണ് സന്ദേശങ്ങളും മാതൃകകളും ഒരുക്കിയിരിക്കുന്നത്.

 

ഹരിത കർമ്മ സേനയ്ക്ക് അജൈവ പാഴ്വസ്തുക്കൾ കൈമാറുന്നതിനെക്കുറിച്ചും,   ജലാശയങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ചും, പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങൾ ശീലമാക്കുന്നതിനെക്കുറിച്ചും, മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കുന്നതിനെക്കുറിച്ചും ഉള്ള നിരവധിയായ സന്ദേശങ്ങളും മാതൃകകളും ഗ്രീൻ പ്രോട്ടോകോൾ സ്ക്വയറിൽ ഒരുക്കിയിട്ടുണ്ട്. മുളയും തെങ്ങോലയും കൊണ്ട് നിർമ്മിച്ച ഗ്രീൻ പ്രോട്ടോകോൾ സ്ക്വയർ ചെടികൾ സ്ഥാപിച്ച് മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. കലോത്സവത്തിന് എത്തുന്ന നിരവധി പേരാണ് ഗ്രീൻ പ്രോട്ടോകോൾ സ്ക്വയർ സന്ദർശിക്കുന്നത്.

Advertisements
Share news