മീഡിയ റൂം തുറന്നു; 64-ാ മത് കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിന് തുടക്കമായി
.
കൊയിലാണ്ടി: 64-ാ മത് കോഴിക്കോട് റവന്യു ജില്ല കലോത്സവത്തിൻ്റെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനായി ജിവിഎച്ച് എസ് എസ്സ് കൊയിലാണ്ടിയിൽ മീഡിയ റൂം തുറന്നു. എഴുത്തുകാരനും നോവലിസ്റ്റും പ്രസാധകനുമായ റിഹാൻ റാഷീദ് ഉദ്ഘാടനം ചെയ്തു.

രചനാ മത്സരങ്ങളോടെ 64-ാ മത് കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിന് അരങ്ങുണർന്നു. രാവിലെ മുതൽ മത്സരാർത്ഥികൾ എത്തിച്ചേർന്നു. ജി വി എച്ച് എസ് എസിലെ വിവിധ വേദികളിലായി മലയാളം, ഹിന്ദി, ഉറുദു, ഇംഗ്ലീഷ്, സംസ്കൃതം, അറബിക് തുടങ്ങിയ ഭാഷകളിൽ കവിത, കഥ, ഉപന്യാസം, പെൻസിൽ ഡ്രോയിംഗ്, ജലഛായം, എണ്ണഛായം, കാർട്ടൂൺ തുടങ്ങിയ മത്സരങ്ങൾ രാവിലെ
ആരംഭിച്ചു.

25 ന് കാലത്ത് 9 മണിക്ക് തന്നെ സ്റ്റേജ് മത്സരങ്ങൾ ആരംഭിക്കും. തിരുവാതിരക്കളി, പരിചമുട്ട്, കേരളനടനം, പദ്യം ചൊല്ലൽ ഹിന്ദി, മാപ്പിളപ്പാട്ട്, വട്ടപ്പാട്ട്, ഭരതനാട്യം, ഹയർ സെക്കണ്ടറി വിഭാഗം നാടകം, പളിയ നൃത്തം, വയലിൻ, വൃന്ദവാദ്യം, നാടോടിനൃത്തം, പദ്യം ചൊല്ലൽ മലയാളം തുടങ്ങിയ ഇനങ്ങളുടെ മത്സരങ്ങൾ നടക്കും.



