KOYILANDY DIARY.COM

The Perfect News Portal

ശുചിമുറിയിൽ വീണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മുൻ മന്ത്രി ജി സുധാകരനെ മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു

.

ശുചിമുറിയിൽ വീണ് കാലിന് പരിക്കേറ്റ് പരുമല ആശുപത്രിയിൽ കഴിയുന്ന മുൻ മന്ത്രിയും സിപിഐ എം നേതാവുമായ ജി സുധാകരനെ മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മനു സി പുളിക്കൽ, പരുമല ആശുപത്രി സി.ഇ.ഒ എം. സി പൗലോസ്, എന്നിവരും ഒപ്പം ഉണ്ടായിരുന്നു. അപകട വിവരങ്ങൾ തിരക്കി പതിനഞ്ച് മിനിറ്റോളം ആശുപത്രിയിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.

 

ഇന്നലെ രാവിലെയാണ് ശുചിമുറിയിൽ വഴുതി വീണ് ജി സുധാകരന് കാലിന് പരിക്കേറ്റതിനെ തുടർന്ന് പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ മൾട്ടിപ്പിൾ ഫ്രാക്ചർ കണ്ടെത്തിയതിനാൽ കാലിന് ഓപ്പറേഷൻ നടത്തിയ ശേഷം ആശുപത്രിയിൽ കഴിയുകയാണ് അദ്ദേഹം തുടർചികിത്സ ആവശ്യം ഉള്ളതിനാൽ തുടർന്നുള്ള രണ്ട് മാസം പൂർണ്ണ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്.

Advertisements
Share news