മുത്താമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ആളെ രക്ഷപ്പെടുത്തി
കൊയിലാണ്ടി: മുത്താമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ആളെ രക്ഷപ്പെടുത്തി. നമ്പ്രത്തുകുറ്റി, ഇയ്യചിറ സ്വദേശിയായ യുവാവിനെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചക്ക് ശേഷം രണ്ടരയോടുകൂടി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത് സംഭവം അതുവഴി വാഹനത്തിൽ പോവുകയായിരുന്ന സിജീഷ് കാവുംതറ എന്നയാൾ ഉടൻതന്നെ പാലത്തിനു മുകളിൽ എത്തി അതുവഴി പോകുകയായിരുന്ന ടിപ്പർ ലോറി നിർത്തിച്ചശേഷം ലോറിയിൽ നിന്ന് കയർ എടുത്തു കെട്ടി താഴേക്ക് ഇട്ടു കൊടുത്തു.
.

.
പിന്നീട് ചാടിയ യുവാവ് കയറിൽ പിടിച്ചു നിൽക്കുകയും പുഴയിൽ ഉണ്ടായിരുന്ന തോണിക്കാർ ഇദ്ദേഹത്തെ തോണിയിൽ കയറ്റി രക്ഷപ്പെടുത്തുകയും ചെയ്തു.വിവരം കിട്ടിയതിനെത്തുടർന്ന് അഗ്നിരക്ഷാ സേന എത്തി സേനയുടെ ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ASTO അനിൽകുമാർ പി എം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.



