ആചാരി മാസ്റ്റർ അനുസ്മരണവും ചിത്രകാര സംഗമവും
.
കൊയിലാണ്ടി: സംഗീതനാടക അക്കാദമി ജില്ലാ കേന്ദ്ര കലാസമിതിയുടെ നേതൃത്വത്തിൽ ആചാരി മാസ്റ്റർ അനുസ്മരണവും ചിത്രകാരസംഗമവും ശില്പശാലയും നടന്നു. പ്രസിദ്ധ ചിത്രകാരൻ മദനനാണ് ശില്പശാലയിൽ ക്ലാസുകൾ നയിച്ചത്. പൂക്കാട് കലാലയത്തിൽ വെച്ച് നടന്ന മദനനോടൊപ്പം എന്ന ഈ പരിപാടി കവിയും ചിത്രകാരനും പ്രഭാഷകനുമായ യു.കെ. രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു ആചാരി മാഷിനെ അനുസ്മരിച്ച് സംസാരിച്ചു. ജില്ലാകേന്ദ്ര കലാസമിതി പ്രസിഡണ്ട് വി. ടി. മുരളി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സെക്രട്ടറി സുനിൽ തിരുവങ്ങൂർ, അനിൽ ആയഞ്ചേരി, മാവൂർ വിജയൻ, നാരായണൻ മാസ്റ്റർ, ശിവദാസ് കാരോളി, ശിവദാസ് ചേമഞ്ചേരി എന്നിവർ സംസാരിച്ചു. അൻപതോളം കലാകാരൻമാർ ശില്പശാലയിൽ പങ്കെടുത്തു. രാവിലെ 9.30 ന് ആരംഭിച്ച ശില്പശാല വൈകുന്നേരം 5 മണിക്ക് സമാപിച്ചു.



