മാര്യേജ് ബ്യൂറോ ഏജന്റ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മാര്‍ച്ച് 30-ന്

കൊയിലാണ്ടി: മാര്യേജ് ബ്യൂറോ ആന്‍ഡ് ഏജന്റ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മാര്‍ച്ച് 30-ന് കൊയിലാണ്ടി വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍സുരക്ഷ ഉറപ്പാക്കണമെന്നാവശ്യമാണ് സമ്മേളനത്തില്‍ പ്രധാനമായി ഉയരുക.

സമ്മേളനദിവസം രാവിലെ എട്ട് മണിമുതല്‍ 10.30-വരെ വധൂവരന്‍മാരെ കണ്ടെത്തുന്നതിനുള്ള സൗജന്യ രജിസ്‌ട്രേഷന്‍ ഉണ്ടാകും. പത്രസമ്മേളനത്തില്‍ കെ.എം.രവീന്ദ്രന്‍, വി.കെ.പുഷ്പ, സി.ശശിധരന്‍, കമല ആര്‍.പണിക്കര്‍, സന്തോഷ്, കെ.നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
Advertisements

