ആന എഴുന്നള്ളിപ്പ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കൊയിലാണ്ടി: ഉത്തര മേഖല സാമൂഹ്യ വനവൽക്കരണ വിഭാഗം, കോഴിക്കോട് സോഷ്യൽ ഫോറസ്റ്ററി ഡിവിഷൻ, കൊയിലാണ്ടി സോഷ്യൽ ഫോറസ്റ്ററി റേഞ്ച് എന്നിവയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ ഉത്സവങ്ങളിൽ ആനയെ എഴുന്നെള്ളിക്കുന്നതുമായി ബന്ധപ്പെട്ട്, ക്ഷേത്ര ഭാരവാഹികൾക്കും, ആന ഉടമകൾക്കും, ആന പാപ്പാന്മാർക്കുമായി കൊയിലാണ്ടി പിഷാരികാവ് ദേവസ്വം ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് ഏകദിന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
.

.
കോഴിക്കോട് സോഷ്യൽ ഫോറസ്റ്ററി അസിസ്റ്റൻറ് കൺസർവ്വേറ്റർ കെ. നീതു ഉൽഘാടനം നിർവഹിച്ചു. നാട്ടാന പരിപാലന ചട്ടങ്ങൾ പാലിച്ചു മാത്രമേ ആനകളെ ഉത്സവത്തിൽ എഴുന്നള്ളിക്കാവുവെന്ന് അവർ പറഞ്ഞു. ഇക്കാര്യത്തിൽ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ ബന്ധപ്പെട്ട ക്ഷേത്ര ഭാരവാഹികളും ആന ഉടമസ്ഥരും, ആന തൊഴിലാളികളും ശ്രദ്ധ പുലർത്തണമെന്നും പറഞ്ഞു. ചടങ്ങിൽ കൊയിലാണ്ടി സോഷ്യൽ ഫോറസ്റ്ററി റെയിഞ്ച് ഓഫിസർ അഖിൽ നാരായണൻ അദ്ധ്യക്ഷത വഹിച്ചു.
.
.

പിഷാരികാവ് ദേവസ്വം ചെയർമാൻ അപ്പുക്കുട്ടി നായർ, എലിഫെൻ്റ് ഓണേഴ്സ് ഫെഡറേഷൻ ഭാരവാഹി രസ്ജിത് ശ്രിലകത്ത്, ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി പ്രസിഡൻ്റ് നവജ്യോത്, എന്നിവർ സംസാരിച്ചു. ഉത്സവകാലത്ത് എഴുന്നള്ളിക്കുന്ന ആനകളുടെ ആരോഗ്യസംരക്ഷണം എന്ന വിഷയത്തിൽ സീനിയർ വെറ്റിനറി ഓഫിസർ അരുൺ സത്യനും, നാട്ടാന പരിപാലന ചട്ടവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ എന്ന വിഷയത്തിൽ കൊയിലാണ്ടി സോഷ്യൽ ഫോറസ്റ്ററി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അഖിൽ നാരായണൻ എന്നിവർ ബോധവൽക്കരണ ക്ലാസ് നടത്തി.
.

.
വടകര സോഷ്യൽ ഫോറസ്ട്രി റെയിഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമ്മാരായ ജലീഷ്, അജി ലാഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബിനിഷ് രാമൻ, ജില്ലയിലെ ഡിഎംസി റജിസ്ട്രേഷൻ ഉള്ളക്ഷേത്ര ഭാരവാഹികൾ, ആനപാപ്പാൻമാർ, ആന സ്നേഹികൾ എന്നിവർ പങ്കെടുത്തു. കൊയിലാണ്ടി സോഷ്യൽ ഫോറസ്ട്രി റെയിഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എൻ. കെ. ഇബ്രായി, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ. എസ്സ് നിധിൻ എന്നിവർ സംസാരിച്ചു.



