KOYILANDY DIARY.COM

The Perfect News Portal

സീറ്റ് വിഭജനത്തില്‍ തർക്കം: കാസര്‍ഗോഡ് ഡിസിസിയില്‍ തമ്മിലടിച്ച് നേതാക്കള്‍

.

കോൺഗ്രസിലെ സീറ്റ് വിഭജന തർക്കത്തിന് പിന്നാലെ തമ്മിലടിച്ച് നേതാക്കള്‍. കാസർഗോഡ് ഡിസിസിയില്‍ നേതാക്കള്‍ തമ്മില്‍ കൂട്ടയടി. ഡിസിസി വൈസ് പ്രസിഡണ്ടും ഡികെടിഎഫ് (ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ) ജില്ലാ പ്രസിഡണ്ടുമാണ് ഏറ്റുമുട്ടിയത്. പരസ്പരം മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഡിസിസി വൈസ് പ്രസിഡണ്ട് ജെയിംസ് പന്തമാക്കനും ഡികെടിഎഫ് ജില്ലാ പ്രസിഡണ്ട് വാസുദേവനുമാണ് ഏറ്റുമുട്ടിയത്.

 

അതേസമയം, സംസ്ഥാനത്തെ കോണ്‍ഗ്രസിലെ പലയിടങ്ങളിലും പൊട്ടിത്തെറിയും തമ്മിലടിയും തര്‍ക്കങ്ങളും തുടരുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയാണ് പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ തുടരുന്നത്. പാലായില്‍ കോൺഗ്രസിന് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തര്‍ക്കം നേരിടുന്നുണ്ട്. കോണ്‍ഗ്രസിന് നേരെ വിമത സ്ഥാനാര്‍ത്ഥി രംഗത്തെത്തി.

Advertisements

 

സിറ്റിങ് കൗൺസിലർമാരാണ് മത്സര രെഗത്തെത്തിയത്. 19 -ാം വാർഡിൽ മത്സരിക്കുന്ന സതീഷ് ചെല്ലോനിക്കെതിരെയാണ് വിമത സ്ഥാനാര്‍ഥിയായ മായ രാഹുൽ മത്സര രംഗത്തെത്തിയത്. ഇരുവരോടും വാർഡുകൾ വെച്ചുമാറാൻ പാർട്ടി നിർദേശം മുന്നോട്ട് വെച്ചെങ്കിലും അത് വകവെക്കാതെ ഇരുവരും ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുകയായിരുന്നു.

Share news