KOYILANDY DIARY.COM

The Perfect News Portal

എൻഡിആർഎഫ് സംഘം സന്നിധാനത്ത് എത്തി, ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ

.

എൻഡിആർഎഫിന്റെ ആദ്യ സംഘം സന്നിധാനത്ത് എത്തി. തൃശ്ശൂരിൽ നിന്നുള്ള 35 അംഗ സംഘം ആണ് സന്നിധാനത്ത് എത്തിയത്. എൻഡിആർഎഫ് ടീം ഇന്ന്പുലർച്ചയോടെയാണ് എത്തിയത്. രാവിലെയോടെ സംഘം സന്നിധാനത്ത് ജോലി തുടങ്ങും. എൻഡിആർഎഫിന്റെ രണ്ടാം സംഘവും സന്നിധാനത്തേക്ക് യാത്ര തിരിച്ചു. ചെന്നൈയിൽ നിന്നുള്ള ഈ സംഘം രാത്രിയോടെ പമ്പയിൽ എത്തും. ചെന്നൈയിൽനിന്ന് നാല്പതംഗ സംഘമാണ് എത്തുന്നത്.

 

പമ്പയിൽ എത്തിക്കഴിഞ്ഞാൽ ശബരിമല ദർശനം പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഭക്തർക്ക് മടങ്ങിപോകാൻ സാഹചര്യമൊരുക്കും. കൂടുതലായി എത്തുന്നവർക്ക് അടുത്ത ദിവസം ദർശനത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തും. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. ഭക്തർക്ക് തങ്ങാൻ നിലയ്ക്കലിൽ സൗകര്യമൊരുക്കും.

Advertisements

 

മരക്കൂട്ടം, ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്‌സുകൾ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. ക്യൂ കോംപ്ലക്സുകളിൽ എല്ലായിടത്തും ഭക്തർക്ക് കുടിവെള്ളം ഉറപ്പാക്കും. കുടിവെള്ളത്തിന് പുറമെ ലഘുഭക്ഷണവും ചുക്കു കാപ്പിയും നൽകും.

Share news