ജനശ്രീസൗത്ത് മണ്ഡലം ചെയർമാനായിരുന്ന ഊട്ടേരി രവീന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: ജനശ്രീസൗത്ത് മണ്ഡലം ചെയർമാനായിരുന്ന ഊട്ടേരി രവീന്ദ്രന്റെ അനുസ്മരണം കെ പി എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ സി സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ചെയർമാൻ വി. വി. സുധാകരൻ മുഖ്യ പ്രഭാഷണം നടത്തി. നോർത്ത് ചെയർമാൻ അൻസാർ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി. കെ. പുരുഷോത്തമൻ, വി.ടി സുരേന്ദ്രൻ, മനോജ് പി വി, കൂമുള്ളി കരുണൻ, ജാനറ്റ് പാത്താരി എന്നിവർ സംസാരിച്ചു.



