KOYILANDY DIARY.COM

The Perfect News Portal

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആദ്യകാല പ്രവര്‍ത്തക ടി കെ മീനാക്ഷി അമ്മയുടെ 49-ാം ചരമവാർഷികം ആചരിച്ചു

കൊയിലാണ്ടി: ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആദ്യ സംഘടനാ രൂപമായ കേരള മഹിളാ ഫെഡറേഷൻ കോഴിക്കോട് ജില്ലയുടെ പ്രഥമ ജില്ലാ വൈസ് പ്രസിഡണ്ടും ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകയുമായ ടി കെ മീനാക്ഷി അമ്മയുടെ 49-ാം ചരമ വാർഷികം കാഞ്ഞിലശ്ശേരിയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. കാഞ്ഞിലശ്ശേരിയിലെ പി കൃഷ്ണപിള്ള ഓഡിറ്റോറിയത്തിൽ നടന്ന വനിത സംഗമം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു.
.
.
 ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി ബിന്ദു സോമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ. ഇ അനിൽകുമാർ, ശാലിനി ബാലകൃഷ്ണൻ, ഷൈജു,എൻ പി, ബീന എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ചേമഞ്ചേരി ഡിവിഷൻ സ്ഥാനാർത്ഥി  വി കെ വിപിൻദാസ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് സ്ഥാനാർത്ഥി കെ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. വി എം ജാനകി നന്ദി പറഞ്ഞു.
Share news