KOYILANDY DIARY.COM

The Perfect News Portal

വോട്ടർപട്ടികയിൽ പേരില്ല; വെട്ടിലായി കോഴിക്കോട് കോർപ്പറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥി

.

കോഴിക്കോട് കോർപ്പറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥി വി എം വിനുവിന് വോട്ടില്ല. പുതിയ പട്ടികയിൽ പേരില്ലാതായതോടെ കോൺഗ്രസ് നേതൃത്വം വെട്ടിലായി. എന്നാൽ വിചിത്രമായ വാദവുമായിട്ടാണ് കോൺ​ഗ്രസ് രം​ഗത്തെത്തിയിരിക്കുന്നത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമ്പോൾ വോട്ടർപട്ടിക വിശദമായി പരിശോധിക്കാറില്ലെന്ന വിചിത്ര വാദമാണ് ഡിസിസി പ്രസിഡണ്ട് കെ പ്രവീൺ കുമാറിന്റേത്. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും വി എം വിനു പറഞ്ഞു.

 

സംവിധായകൻ വി എം വിനുവിനെ, മേയർ സ്ഥാനാർത്ഥിയായി കല്ലായി വാർഡിൽ നിന്നും മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസ് തീരുമാനം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യഘട്ട പ്രചരണത്തിനും വി എം വിനു ആരംഭിച്ചിരുന്നു. ഇതിനിടെയാണ് വോട്ടർ പട്ടികയിൽ പേരില്ല എന്ന് വ്യക്തമായത്. ഓരോ തെരഞ്ഞെടുപ്പിനും വോട്ട് ഉണ്ടോ എന്ന് പരിശോധിക്കേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും വി എം വിനു പ്രതികരിച്ചു.

Advertisements

 

വോട്ടർ പട്ടിക പരിശോധിക്കാതെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഡിസിസി നേതൃത്വമാണ് ഇപ്പോൾ വെട്ടിലായത്. എന്നാൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമ്പോൾ വോട്ടർപട്ടിക വിശദമായി പരിശോധിക്കാറില്ലെന്ന വിചിത്ര വാദമാണ് ഡിസിസിയുടേത്. സെപ്തംബറിൽ പുറത്തിറക്കിയ വോട്ടർ പട്ടിക കോൺഗ്രസ് പരിശോധിച്ചിരുന്നില്ല എന്നതാണ്. ഇപ്പോൾ ഡിസിസി നേതൃത്വത്തിന് നാണക്കേടായായത്.

Share news