ദില്ലി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
.
ദില്ലി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ദില്ലി പൊലീസിൻ്റെ വാദമാണ് ഇന്ന് നടക്കുക. ജാമ്യാപേക്ഷയെ എതിര്‍ത്ത് സുപ്രീംകോടതിയിൽ ദില്ലി പൊലീസ് സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ഉമർഖാലിദ് ഉൾപ്പെടെയുള്ളവരുടെ വാദം നേരത്തെ പൂർത്തിയായിരുന്നു. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുക.




