സ്വർണവില വീണ്ടും കുറഞ്ഞു; പവന് 90,680 രൂപ
.
സ്വര്‍ണവില വീണ്ടും കുറഞ്ഞു. 1280 രൂപ കുറഞ്ഞ് ഒരു പവന് 90,680 രൂപയായി. ഇന്നലെ ഒരു പവൻ്റെ വില 91,960 രൂപയായിരുന്നു. ഇന്ന് ഒരു ഗ്രാമിൻ്റെ വില 11,335 രൂപയാണ്. ഇന്നലെ 11,455 രൂപയായിരുന്നു ഒരു ഗ്രാമിൻ്റെ വില. 120 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണത്തിൻ്റെ വില കൂടിയും കുറഞ്ഞുമാണ്.

ഈ മാസത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായത് ഇക്കഴിഞ്ഞ 13ന് ആയിരുന്നു. 94,320 രൂപയായിരുന്നു അന്നത്തെ ഒരു പവൻ സ്വര്‍ണത്തിൻ്റെ വില. പിന്നീടിങ്ങോട്ട് സ്വര്‍ണത്തിൻ്റെ വില കുറയുകയാണ് ചെയ്തത്. അതേസമയം, ഒരു പവൻ സ്വര്‍ണത്തിൻ്റെ വില ഈ വര്‍ഷം ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. നേരത്തെ ഒക്ടോബര്‍ 21ന് ആണ് ഒരു പവൻ സ്വര്‍ണത്തിന് 97,000 രൂപ കടക്കുന്നത്.




