KOYILANDY DIARY.COM

The Perfect News Portal

വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നന്മണ്ട 14ൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

.

നന്മണ്ട ഫോർട്ടീൻസ് റെസ്റ്റോറൻ്റിന് നേരെ സാമൂഹ്യവിരുദ്ധർ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നന്മണ്ട 14ൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സമിതി ജില്ലാ ജോയിൻ സെക്രട്ടറി പിആർ രഘു പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ കമ്മിറ്റി മെമ്പർ പി പി വിജയൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ സമിതി കക്കോടി ഏരിയ ട്രഷറർ കെ കെ മനാഫ് സ്വാഗതം പറഞ്ഞു. പ്രജീഷ് കക്കോടി, സിദ്ദിഖ് നരിക്കുനി, സി എം സന്തോഷ്, ഷാജി വീര്യമ്പ്രം, ഒ കെ ബാലകൃഷ്ണൻ, അഷ്റഫ് സാരഥി, ലിബീഷ് എന്നിവർ സംസാരിച്ചു. അക്രമകാരികൾക്കെതിരെ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Advertisements
Share news