കോഴിക്കോട് മലാപറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി
.
കോഴിക്കോട് മലാപറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളില്‍ വെള്ളം കയറി. മലാപ്പറമ്പ് ഫ്ലോറിക്കൻ റോഡിലാണ് പൈപ്പ് പൊട്ടിയത്. പിന്നാലെ റോഡില്‍ വലിയൊരു കുഴി രൂപപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കുടിവെള്ള പൈപ്പ് പൊട്ടുകയും പിന്നീട് വീടുകളിലേക്ക് വെള്ളം ഒഴുകിയെത്തുകയുമായിരുന്നു.

റോഡില്‍ ഗതാഗതം തടസ്സപ്പെടുകയും മൂന്ന് വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. ഇന്നും (നവംബര്‍ 17) നാളെയും (നവംബര്‍ 18) കുടിവെള്ളം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. പൈപ്പ് പൊട്ടിയത് പരിഹരിക്കാൻ സമയമെടുക്കുമെന്നാണ് വിവരം.
Advertisements




