കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: നഗരസഭയിലെ വലിയഞ്ഞാറ്റില്‍ കുടിവെള്ള പദ്ധതിയുടെ ടാങ്കിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. കൊടക്കാട്ടുംമുറിയില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ. ഭാസ്‌കരന്‍ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ കൗൺസിലർ ബാവ കൊന്നേന്‍കണ്ടി, സീമ കുന്നുമ്മല്‍, പി. സി ജീഷ്, ബാബു മുണ്ട്യാടി എന്നിവര്‍ സംസാരിച്ചു. കെ.കെ.ഭാസ്‌കരന്‍ സ്വാഗതവും പി. വിനോദ് നന്ദിയും പറഞ്ഞു.
