KOYILANDY DIARY.COM

The Perfect News Portal

13-ാം പഞ്ചവത്സര പദ്ധതിയുടെ ഗ്രാമസഭ/വാര്‍ഡ്‌സഭാ യോഗങ്ങള്‍ ഏപ്രില്‍ രണ്ടു മുതല്‍

തിരുവനന്തപുരം: 13-ാം പഞ്ചവത്സര പദ്ധതിയിലെ ആദ്യ ഗ്രാമസഭ/വാര്‍ഡ്‌സഭാ യോഗങ്ങള്‍ ഏപ്രില്‍ രണ്ടു മുതല്‍ ഒമ്പതു വരെ നടക്കും. ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കം കുറിക്കുന്ന ഗ്രാമസഭ/ വാര്‍ഡ് സഭ എന്നതിനപ്പുറം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഹരിത കേരളം, ആര്‍ദ്രം, ലൈഫ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ വികസന ദൗത്യങ്ങളുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇതോടെ തുടക്കം കുറിക്കുകയാണ്.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള ആദ്യ പദ്ധതി രൂപീകരണ ഗ്രാമസഭ/വാര്‍ഡ്‌ സഭകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി മുന്‍ഗണനകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വികസന ദൗത്യങ്ങളും ജനങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഫലപ്രദമായ സന്ദര്‍ഭമായി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്‌.

Share news

Leave a Reply

Your email address will not be published. Required fields are marked *