സീറ്റ് നിഷേധിച്ചു; തൃശൂരിൽ കോൺഗ്രസ് കൗൺസിലർ രാജിവെച്ച് എൽഡിഎഫിൽ ചേർന്നു
.
തൃശൂരിലും കോൺഗ്രസിൽ പൊട്ടിത്തെറി. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർ രാജിവെച്ചു. രാജിക്ക് പിന്നാലെ എൽ ഡി എഫിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് കൗൺസിലർ അറിയിച്ചു. തൃശൂർ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ നിമ്മി റപ്പായിയാണ് രാജിവെച്ചത്. അഞ്ചുവർഷമായി കുരിയച്ചിറ കൗൺസിലറായി പ്രവർത്തിക്കുകയായിരുന്നു നിമ്മി. കോർപ്പറേഷനിൽ എത്തി ഇവർ രാജിക്കത്ത് സമർപ്പിച്ചു.

ഇത്ര കാലം ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു വന്നിരുന്ന തന്നെ കോൺഗ്രസ് ചതിച്ചുവെന്നും, തന്നെ പരിഗണിക്കാതെ പുറത്ത് നിന്നും സ്ഥാനാർത്ഥിയെ ഇറക്കിയെന്നും അവർ പറഞ്ഞു. 9 വർഷക്കാലമായി കേൺഗ്രസിൽ പ്രവർത്തിച്ചിട്ടും പാർട്ടിയുടെ പരിഗണന ലഭിച്ചില്ലെന്നും മഹിളാ കോൺഗ്രസ് നേതാവ് കൂടിയായ അവർ വ്യക്തമാക്കി.
Advertisements




