KOYILANDY DIARY.COM

The Perfect News Portal

ചോല പകൽ വീട് പദ്ധതിയുടെ ബ്രോഷർ പ്രകാശനം ചെയ്തു

.
ഒള്ളൂർ: ഗാന്ധി ദർശൻ ചാരിറ്റബിൾ & എജുക്കേഷണൽ ട്രസ്റ്റ്‌ ഒള്ളൂരിന്റെ നേതൃത്വത്തിൽ ചോല പകൽ വീട് പദ്ധതിയുടെ ബ്രോഷർ പ്രകാശനം ഒള്ളൂർ അങ്ങാടിയിൽ വെച്ച് നടന്നു. സാമൂഹ്യജീവകാരുണ്യ പ്രവർത്തകൻ ബാലൻ അമ്പാടി ബ്രോഷർ പ്രകാശനം നിർവഹിച്ചു. ചോല പകൽ വീട് വർക്കിങ് ചെയർമാൻ പവിത്രൻ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. നെസ്റ്റ് കൊയിലാണ്ടി ജനറൽ സെക്രട്ടറി ടി. കെ. യൂനസ് മുഖ്യാതിഥിയായി പങ്കെടുത്തു.
ഗാന്ധി ട്രസ്റ്റ്‌ വൈസ് ചെയർമാൻ മുഹമ്മദലി ചോല പകൽ വീട് പദ്ധതിയുടെ വിശദമായ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി സി. കെ. ബാലകൃഷ്ണൻ, ഗാന്ധി ദർശൻ ചാരിറ്റബിൾ & എജുക്കേഷണൽ ട്രസ്റ്റ്‌ ഒള്ളൂർ ചെയർമാൻ ഒ. എ. ശിവദാസ്, സെക്രട്ടറി റഷീദ് മുത്തുക്കണ്ടി, മാധവൻ പന്തപിലാക്കൂൽ, അബു ഹാജി എന്നിവർ പ്രസംഗിച്ചു. ബ്രോഷർ കൺവീനർ സബ്ജിത് നന്ദി പറഞ്ഞു.
Share news