കൽപ്പാത്തി തേരൊരുങ്ങി; രഥോത്സവം ആരംഭിച്ചു
.
ഒരുമയുടെയും സ്‌നേഹത്തിന്റെയും തേരുകൾ കൽപ്പാത്തിയുടെ വീഥികളിൽ പ്രയാണം ആരംഭിച്ചു. ഒന്നാം തേരുത്സവത്തിൽ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിയും പരിവാരങ്ങളുമാണ് തേരിലേറിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു തേരുകളുടെ പ്രയാണം.

പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ നാളെയാണ് രഥാരോഹണം. തുടർന്ന് മന്ദക്കര മഹാഗണപതിയും പ്രദക്ഷിണ വഴികളിലേക്കിറങ്ങും. ഒന്നാം തേര് ദിനത്തിൽ തന്നെ ആയിരക്കണക്കിന് ആളുകൾ കൽപ്പാത്തിയിലേക്ക് ഒഴുകിയെത്തി. കൽപ്പാത്തി ദേവരഥസംഗമം ഞായറാഴ്ച നടക്കും.
Advertisements




