വിയ്യൂര്‍ ജയിലില്‍ തടവുകാരനെയും ജീവനക്കാരനെയും ആക്രമിച്ച് സഹതടവുകാർ
.
തൃശൂര്‍: വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ ജീവനക്കാരനെയും തടവുകാരനെയും ആക്രമിച്ച് സഹതടവുകാർ. പ്രതികളുടെ ആക്രമണത്തില്‍ ജയില്‍ ജീവനക്കാരനായ അഭിജിത്, തടവുകാരനായ റെജി എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവോയിസ്റ്റ് കേസിലെ പ്രതി മനോജ്, കാപ്പ കേസ് പ്രതി അസറുദ്ദീന് എന്നിവരാണ് ആക്രമണം നടത്തിയത്.

വൈകുന്നേരം അഞ്ചരയ്ക്ക് ശേഷം സെല്ലില്‍ കയറാന്‍ വിസമ്മതിച്ച പ്രതികള്‍ ജീവനക്കാരനെ കമ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. ജീവനക്കാരനെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് തടവുകാരനായ റെജിക്ക് പരിക്കേറ്റത്. മാവോയിസ്റ്റ് കേസിലെ പ്രതി ജയിലില്‍വെച്ച് തുടര്‍ച്ചയായി മുദ്രാവാക്യം മുഴക്കുകയും ചെയ്തുവെന്നും വിവരമുണ്ട്.
Advertisements




