“വിചിത്രം തന്നെ” ഗുജറാത്തിൽ പശുവിനെ കശാപ്പ് ചെയ്തതിന് 3 പേർക്ക് ജീവപര്യന്തം ശിക്ഷ
.
പശുവിനെ കശാപ്പ് ചെയ്തതിന് ജീവപര്യന്തം ശിക്ഷ. ഗുജറാത്തിലെ അമ്രേലിയിലെ സെഷൻസ് കോടതിയുടെതാണ് അപൂർവ്വ വിധി. മൂന്നുപേർക്ക് ജീവപര്യന്തം തടവും ആറുലക്ഷം രൂപ പിഴയും വിധിച്ചു. 2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പൊലീസ് നടത്തിയ റെയ്ഡിൽ വീട്ടിൽ പശുവിന്റെ ചില ശരീരഭാഗങ്ങൾ കണ്ടെത്തി. പശുവിനെ കശാപ്പ് ചെയ്തു ഭക്ഷിച്ചെന്ന് തിരിച്ചറിഞ്ഞതോടെയാണ് പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. ചരിത്രപരമായ വിധി എന്ന് ഗുജറാത്ത് ഉപ മുഖ്യമന്ത്രി ഹർഷ് സാഗ്വി വ്യക്തമാക്കി. കോടതി നൽകിയത് ശക്തമായ സന്ദേശം എന്നും ഹർഷ് സാഗ്വി പറഞ്ഞു.

“ഗോ സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമാണ്, ഗോമാതാവിനോട് അനീതി കാണിക്കുന്നവരെ ഗുജറാത്ത് സർക്കാർ കഠിനമായ പാഠം പഠിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ ബുധനാഴ്ച പ്രസ്താവനയിൽ അറിയിച്ചു. ഗുജറാത്ത് മൃഗസംരക്ഷണ നിയമം സംസ്ഥാനത്ത് പശു സന്തതികളിലെ ഏതെങ്കിലും മൃഗത്തെ കൊല്ലുന്നത് നിരോധിച്ചിരിക്കുന്നു.




