KOYILANDY DIARY.COM

The Perfect News Portal

ഡൽഹി ഭീകരാക്രമണത്തിൽ യുവമോർച്ച അനുശോചിച്ചു

കൊയിലാണ്ടി: ഡൽഹിയിൽ ഭീകരക്രമത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അർപ്പിച്ച് യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റി. അനുശോചനയോഗം ബി ജെ പി കോഴിക്കോട് നോർത്ത് ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ. ജയൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മുഴുവൻ ദുഃഖത്തിൽ ആഴ്ത്തിയ  ഭീകരവാദ അക്രമത്തെ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ആണ് പ്രതിപക്ഷം ശ്രമിക്കുന്നത് എന്നും അത്തരത്തിലുള്ള ദുഷ്പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം  പറഞ്ഞു. കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്.ആർ. ജയ്കിഷ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
.
.
യുവമോർച്ച കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി വി എം അമൽ ഷാജി അധ്യക്ഷതവഹിച്ച ചടങ്ങിൽ യുവമോർച്ച കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് അഭിജിത് പിഎം, ബിജെപി കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി അതുൽ എസ് എസ്, കോഴിക്കോട് നോർത്ത് ജില്ല സെക്രട്ടറി അഡ്വ : വിനിഷ, കെ.പി.എൽ. മനോജ്‌ എന്നിവർ സംസാരിച്ചു.
Share news