മാഹിയിൽ നിന്ന് മൈസൂരുവിലേക്ക് ലോറിയിൽ കടത്തിയ വിദേശമദ്യം പിടികൂടി
.
മാഹിയിൽ നിന്ന് മൈസൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന വിദേശ
മദ്യവുമായി ഡ്രൈവർ അറസ്റ്റിൽ. ലോറി ഡ്രൈവറും മൈസൂർ സ്വദേശിയുമായ എം. അരുണിനെയാണ് നാദാപുരം പൊലീസ് പിടികൂടിയത്. ലോറിയിൽ നിന്ന് 30 കുപ്പി വിദേശ മദ്യം അധികൃതർ കണ്ടെത്തി.

കഴിഞ്ഞദിവസം രാത്രി പെരിങ്ങത്തൂർ – നാദാപുരം സംസ്ഥാന പാതയിൽ വാഹന പരിശോധനക്കിടയിലാണ് പ്രതി പിടിയിലായത്. ലോറിയും, മദ്യവും അധികൃതർ കസ്റ്റഡിയിൽ എടുത്തു. മൈസൂരിലെ ഡിസ്റ്റിലറിയിൽ നിന്ന് മാഹിയിൽ മദ്യം എത്തിച്ച് മൈസൂരിലേക്ക് മടങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. സംഭവത്തിൽ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
Advertisements




