KOYILANDY DIARY.COM

The Perfect News Portal

അന്താരാഷ്ട്ര ബ്ലൂ ഫ്ലാഗ് പദവി നിലനിര്‍ത്തി കാപ്പാട് ബീച്ച്

.

കോഴിക്കോട്‌: തുടര്‍ച്ചയായ ആറാം തവണയും അന്താരാഷ്ട്ര ബ്ലൂ ഫ്ലാഗ് പദവി നിലനിര്‍ത്തി കാപ്പാട് ബീച്ച്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ബീച്ചില്‍ നടപ്പാക്കുന്ന കാട്ട് ഓര്‍ക്കിഡുകളുടെ പുനരധിവാസം പദ്ധതിക്ക് 2025ലെ സതേണ്‍ ഹെമിസ്ഫിയര്‍ ബ്ലൂ ഫ്ലാഗ് മികച്ച പ്രവര്‍ത്തനങ്ങളുടെ മത്സരവിഭാഗത്തില്‍ ഒന്നാം സ്ഥാനവും ലഭിച്ചു. ‘പരാഗണകാരികളുടെയും പ്രാണികളുടെയും നഷ്ടം തടയല്‍’ വിഭാഗത്തിലാണ് നേട്ടം. ഡെന്മാര്‍ക്ക് ആസ്ഥാനമായ ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ എഡ്യുക്കേഷന്‍ (എഫ്ഇഇ) ആണ് അവാര്‍ഡ് നല്‍കുന്നത്.

 

പ്രാദേശിക ഓര്‍ക്കിഡ് ഇനങ്ങളെ പുനരുദ്ധരിക്കുകയും തേനീച്ചകൾ, ശലഭങ്ങൾ ഉൾപ്പെടെയുള്ള പരാഗണകാരികളെ സംരക്ഷിക്കുകയുമാണ് പദ്ധതിയിലൂടെ. ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ പ്രതിരോധം, തീരമേഖലാ പരിസ്ഥിതി സംരക്ഷണം തുടങ്ങി ബ്ലൂ ഫ്ലാഗ് മൂല്യങ്ങളുമായി ചേര്‍ന്നുപോകുന്ന രീതിയിലാണ്‌ കാപ്പാട് പദ്ധതി നടപ്പാക്കിയത്. കാട്ട് ഓര്‍ക്കിഡുകളുടെ പുനരധിവാസം പഠനത്തിന്റെ വിശദാംശങ്ങള്‍ എഫ്ഇഇ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കണ്ണൂരിലെ ചാല്‍ ബീച്ച് ഉള്‍പ്പെടെ ഇന്ത്യയില്‍നിന്ന് ഈ വര്‍ഷം 13 ബീച്ചുകളാണ് ബ്ലൂ ഫ്ലാഗ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Advertisements

 

Share news