തകർന്ന കൊയിലാണ്ടി ഹാർബർ റോഡ് അടിയന്തരമായി പുതുക്കി പണിയണം
കൊയിലാണ്ടി ഹാർബർ റോഡ് തകർന്നതോടെ ഒരു വർഷത്തിലേറെയായി വ്യാപാരികളും കാൽനട യാത്രക്കാരും ദുരിതത്തിലായിട്ട്. പൊടി ശല്യവും രൂക്ഷമാണ്. പലതവണ പരാതിപ്പെട്ടിട്ടും പരിഹാരം കാണാത്തതിനാൽ
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റിൻെറ നേതൃത്വത്തിൽ ഹാർബർ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പരാതി നൽകി.

യൂണിറ്റ് വൈസ് പ്രസിഡണ്ട് റിയാസ് അബൂബക്കർ, സെക്രട്ടറി ഇസ്മായിൽ ടി.പി, കൗൺസിലർ ഇബ്രാഹിംകുട്ടി വിപി, അഹമ്മദ് ഹാജി ജുമാന, അന്‍ജഷ് മാക്കൂട്ടത്തില്‍, ദേവദാസന്‍ കെ.വി, അഹമ്മദ് ടി.പി, ഷാഫി എ.പി, യാസര്‍ ടി.പി, ഹനീഫ കിസ്മത്ത് എന്നിവർ സംബന്ധിച്ചു.




