KOYILANDY DIARY.COM

The Perfect News Portal

മൊബൈൽ ഉപയോഗവും കുട്ടികളിലെ കാ‍ഴ്ചക്കുറവും; രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

.

കുട്ടികളിൽ കാഴ്ചക്കുറവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും. മൊബൈൽ ഫോൺ, ടാബ് തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികളിൽ റിഫ്രാക്ടീവ് എററുകളും കോങ്കണ്ണും (Squint) ഉണ്ടാകാനുള്ള സാധ്യത വർധിച്ചുവരുന്നുവെന്നുമാണ് വിദഗ്ദര്‍ പറയുന്നത്.

 

കുട്ടികളിലെ കാ‍ഴ്ചക്കുറവും പ്രശ്നങ്ങളും രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നും. കുട്ടികളിലെ കാഴ്ചക്കുറവിനെക്കുറിച്ചും അതിന്റെ പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചും തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ എ. ആർ. ആര്യ കൈരളി ന്യൂസിലെ ഹലോ ഡോക്ടര്‍ എന്ന പരിപാടിയില്‍ പങ്കുവെച്ച വിവരങ്ങള്‍.

Advertisements

 

 

ഒരു കണ്ണിൽ മാത്രമാണ് കാഴ്ചക്കുറവെങ്കിൽ, കുട്ടി അത് മാതാപിതാക്കളോട് പലപ്പോഴും പറയാറില്ലെന്നും കുട്ടികളെ ശ്രദ്ധിച്ചാല്‍ രക്ഷിതാക്കള്‍ക്ക് ഇത് വേഗം മനസിലാക്കാമെന്നും ഡോ. ആര്യ പറഞ്ഞു. ബോർഡിൽ എഴുതുന്നത് നോട്ടിലേക്ക് ശരിയായി പകർത്താതിരിക്കുക. കണ്ണ് ചുരുക്കി നോക്കുക (Squinting), തല ചരിച്ചു നോക്കുക. ടിവി തീരെ അടുത്തു വന്നിരുന്ന് കാണുക. തീരെ ചെറിയ കുട്ടികളിലാണെങ്കില്‍, അമ്മയുടെ മുഖത്ത് നോക്കി ചിരിക്കാതിരിക്കുക, അല്ലെങ്കിൽ കളിപ്പാട്ടങ്ങൾ സ്പർശനത്തിലൂടെ തിരിച്ചറിഞ്ഞ് എടുക്കാൻ ശ്രമിക്കുക. എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.

ഭക്ഷണ ക്രമീകരണം

സ്കൂളിൽ ചേർക്കുന്നതിനു മുൻപായിട്ട് (ഏകദേശം അഞ്ച് വയസ്സിനു മുൻപ്) കുട്ടിയുടെ കാഴ്ച പരിശോധിക്കണം. ഭക്ഷണ ക്രമീകരണത്തിലൂടെ കുട്ടികളുടെ കാ‍ഴ്ചശക്തിയെ സംരക്ഷിക്കാമെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വൈറ്റമിൻ എ കൂടുതലടങ്ങിയ പച്ചചീര (Green Leafy Vegetables), ക്യാരറ്റ്, പപ്പായ തുടങ്ങിയവ കുട്ടികളുടെ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്താൻ ശ്രമിക്കുക. മൈക്രോ ന്യൂട്രിയന്റുകൾ കുറഞ്ഞ ജങ്ക് ഫുഡുകൾ പരമാവധി ഒഴിവാക്കുക.

 

സ്ക്രീൻ ടൈം നിയന്ത്രിക്കുക

കണ്ടിന്യൂസായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുറയ്ക്കുക. നല്ല വെളിച്ചമുള്ള മുറിയിൽ മാത്രം മൊബൈൽ ഫോൺ ഉപയോഗിക്കാൻ നല്‍കുക. ലൈറ്റ് അണച്ചിട്ട് മൊബൈൽ കാണുന്നത് പരമാവധി ഒ‍ഴിവാക്കുക.

Share news