സപ്ലൈകോയിൽ നിന്ന് പിരിച്ചുവിട്ട തൊഴിലാളികൾക്കു വേണ്ടി എ.ഐ.ടി.യു.സി. സമരത്തിനിറങ്ങുന്നു

കൊയിലാണ്ടി: ദിവസ വേതനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സപ്ലൈ കോ വർക്കേഴ്സ ഫെഡറേഷൻ (എ.ഐ.ടി.യു.സി.) പ്രക്ഷോഭത്തിനിറങ്ങുന്നു. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി, വടകര, കൊടുവള്ളി, എന്നീ ഡിപ്പോകളിൽ നിന്നാണ് തൊഴിലാളികളെ അകാരണമായി പിരിച്ചുവിട്ടത്. തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നിട്ടു പോലും തിരിച്ചെടുക്കാത്ത സാഹചര്യത്തിലാണ് എ.ഐ.ടി.യു.സി. സമരത്തിനിറങ്ങാൻ തീരുമാനിച്ചത്. തൊഴിലാളികളുടെ പ്രതീക്ഷയ്ക്കൊത്ത് സർക്കാർ ഉയരാത്ത സാഹചര്യത്തിലാണ് സമരരംഗത്തിറങ്ങുന്നത്. കൊയിലാണ്ടി
സംസാരിച്ചു.

