കൊയിലാണ്ടിയിൽ നിന്ന് മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്ക് തിമിംഗല ശർദ്ദി കിട്ടി
കൊയിലാണ്ടിയിൽ നിന്ന് മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്ക് ലക്ഷങ്ങൾ വിലവരുന്ന തിമിംഗല ശർദ്ദി കിട്ടി. 20 നോട്ടിക്കൽ മൈ അകലെ നിന്നാണ് ശർദ്ദി കിട്ടിയത്. വൈകിട്ട് 7 മണിയോടു കൂടിയാണ് ഗാലക്സി എന്ന വഞ്ചിയിൽ പോയ തൊഴിലാളികൾക്ക് ശർദ്ദി കിട്ടിയത്. ഉടൻതന്നെ കൊയിലാണ്ടി ഹാർബറിൽ എത്തി കോസ്റ്റൽ പോലീസിനെയും കൊയിലാണ്ടി പോലീസിനെയും വിവരമറിയിച്ചു. ലക്ഷങ്ങൾ വിലവരുന്ന ശർദ്ദിക്ക് വിദേശ രാജ്യങ്ങളിൽ വൻ ഡിമാൻ്റാണ്. ശർദ്ദി ഫോറസ്റ്റ് അധികാരികൾക്ക് ഉടൻ കൈമാറും.



