കൊളാവിപാലത്ത് കൊയിലാണ്ടി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 7.2 ലി. മാഹി മദ്യം പിടികൂടി
കൊയിലാണ്ടി: ഇരിങ്ങൾ കൊളാവിപ്പാലത്ത് കൊയിലാണ്ടി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ യുവാവിൽ നിന്ന് 7.2 ലിറ്റർ മാഹി വിദേശ മദ്യം പിടികൂടി. കൊളാവിപാലം ചുണ്ടിൽ താഴെ മുസ്തഫയുടെ മകൻ റിയാസ് (42) ആണ് പിടിയിലായത്. കോഴിക്കോട് IB അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്. സജീവൻ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു.

പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ രാകേഷ് ബാബു, അനീഷ് കുമാർ വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷൈനി, സി ഇ ഒ ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.




