KOYILANDY DIARY.COM

The Perfect News Portal

സീറ്റ് വിഭജനം; കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി: കോര്‍പറേഷന്‍ കൗണ്‍സിലര്‍ രാജിവെച്ച് ആംആദ്മി പാര്‍ട്ടിയില്‍

.

കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥി ആക്കാത്തതില്‍ പ്രതിഷേധിച്ച്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ രാജിവെച്ച് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. നടക്കാവ് കൗണ്‍സിലര്‍ അല്‍ഫോന്‍സയാണ് കോണ്‍ഗ്രസ് വിട്ടത്. ചാലപ്പുറം വാര്‍ഡ് സി എം പി ക്ക് നല്‍കിയതില്‍ രാജി ഭീഷണിയുമായി മണ്ഡലം പ്രസിഡണ്ട് എം അയൂബ് രംഗത്ത് വന്നു.

 

തെരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം നാടകീയ രംഗങ്ങളാണ് കോഴിക്കോട് കോണ്‍ഗ്രസില്‍ അരങ്ങേറിയത്. കോര്‍പ്പറേഷന്‍ ചുമതലയുള്ള രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച നടക്കുന്നതിനിടെ ചാലപ്പുറം മണ്ഡലം പ്രസിഡണ്ട് എം അയൂബ് രാജിഭീഷണിയുമായി DCC ഓഫീസില്‍ എത്തി. സിറ്റിംഗ് വാര്‍ഡ് സി എം പിക്ക് വിട്ടു നല്‍കിയതിലാണ് പ്രതിഷേധം.

Advertisements

 

കഴിഞ്ഞ ദിവസം ചാലപ്പുറത്ത്, ഒറ്റുകാരെ തിരിച്ചറിയുക എന്ന ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ന്നിരുന്നു. നടക്കാവ് കൗണ്‍സിലര്‍ അല്‍ഫോന്‍സയാണ് കോണ്‍ഗ്രസ് വിട്ടത്. ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന അല്‍ഫോണ്‍സ, മാവൂര്‍ റോഡ് വാര്‍ഡില്‍ മത്സരിക്കുമെന്ന് അറിയിച്ചു. സീറ്റ് കിട്ടാത്തവര്‍ പാര്‍ട്ടി മാറുന്നത് വലിയ കാര്യമല്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. പ്രശ്‌നങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് നേതൃത്വം പറയുമ്പോഴും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വലിയ പ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേരിടുന്നത്.

Share news