ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ക്ക് കൊളക്കാടിന്റെ സ്നേഹാദരം

ചേമഞ്ചേരി: രാഷ്ട്രം പത്മശ്രീ പുരസ്കാരം നല്കി ആദരിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായരെ ദേശ സേവാസമിതിയുടെ നേതൃത്വത്തില്‍ ചേമഞ്ചേരിയിലെ കൊളക്കാട് ഗ്രാമം ആദരിച്ചു. ആദരിക്കല്‍ ചടങ്ങായ സമാദരത്തില്‍ വിദേശ സര്‍വ്വകലാശാലയില്‍ നിന്നും എഫ്.ആര്.സി.പി. ബിരുദം നേടിയ ഡോ.പി. സുരേഷ് കുമാറിനെ അനുമോദിച്ചു.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന് കോട്ട് ഗുരുവിന് ഉപഹാരം സമര്‍പ്പിച്ചുകൊണ്ട് സമാദരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഇ.കെ. ഷബീര്‍ അദ്ധ്യക്ഷത വഹിച്ചു . യു.കെ. രാഘവന്, എം.കെ. മു രളീധരന്, എം.കെ .ഗോപാലന്, കെ.കെ. ഷിജു, ടി. ഗിരീഷ്, ടി.ടി. ഷര്ഫുദ് ദീന് എന്നിവര്‍ സംസാരിച്ചു. വി.അജിത് കുമാര്‍ സ്വാഗതവും ടി.വി. ശശിധരന് നന്ദിയും പറഞ്ഞു.
