മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ മലബാർ കോളേജ് എൻഎസ്എസ് വളണ്ടിയേർസ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
മൂടാടി: മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് മൂടാടി എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വളണ്ടിയര്‍മാര്‍ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മലബാർ കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നിഖിൽ. സി.കെ, നേഴ്സിംഗ് ഓഫീസർ റാണി. പി.ജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുജീബ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.




