ആൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ
കൊയിലാണ്ടി: ആൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ (AKPA) 41-ാംമത് കോഴിക്കോട് ജില്ലാ സമ്മേളനം നവംബർ 11ന് കൊയിലാണ്ടിയിൽ നടക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. കൊയിലാണ്ടി ശ്രീ ദുർഗ ഓഡിറ്റോറിയത്തിൽ വെച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഫോട്ടോ ഗ്രാഫി മേഖലിയിൽ പ്രവർത്തിക്കുന്നവുടെ ഏഷ്യയിൽ തന്നെ ഏറ്റവും വലിയ കൂട്ടായ്മയാണ് ആൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ (AKPA). ജോസഫ് ചെറിയാൻ, സാരംഗപാണി എന്നിവർ ആദ്യകാല സ്ഥാപക ഭാരവാഹികളായി രൂപം കൊടുത്ത സംഘടനയാണ് AKPA.
.

.
ഫോട്ടോഗ്രാഫി മേഖലകളിൽ തൊഴിൽ ചെയ്യുന്നവരുടെ തൊഴിൽ പരമായും സാമൂഹികപരമായും ഉള്ള കാര്യങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തിവരുന്നു. ഇന്ന് ഈ തൊഴിലെടുക്കുന്നവർക്കു സർക്കാർ ക്ഷേമനിധി, ഗ്രൂപ്പ് ഇൻഷുറൻസ്, മരണാനന്തര സഹായം, ചികിത്സ സഹായം, സാന്ത്വന പദ്ധതി തുടങ്ങി വിവിധ ആനുകൂല്യങ്ങൾ സംഘടനക്കി നിർവഹിച്ചുവരുന്നു. വാർഷിക യൂണിറ്റ്, മേഖല, ജില്ലാ, സംസ്ഥാന തലത്തിൽ സമ്മേളനങ്ങൾ നടത്തപെടുന്നു.
.

.
സമ്മേളന നഗരിയിൽ ഫോട്ടോഗ്രാഫി മത്സര അവാർഡ് ദാനം. അനുസ്മരണ സമ്മേളനം, പ്രകടനം, ഫോട്ടോ പ്രദർശനം, ട്രേഡ് ഫെയർ, ബൈക്ക് റാലി, പൊതു സമ്മേളനം പ്രതിനിധി സമ്മേളനം എന്നിവ നടത്തപ്പെടുന്നു.
വാർത്താ സമ്മേളനത്തിൽ ജിതിൻ വളയനാട് (ജില്ലാ പ്രസിഡന്റ്), പ്രനീഷ്. ബി (ജില്ലാ ട്രഷറർ), ജയൻ രാഗം (സംസ്ഥാന കമ്മറ്റി അംഗം), സന്തോഷ് വി.കെ (ജില്ലാ കമ്മറ്റി അംഗം), രാജു നെല്ലൂളി (കൊയിലാണ്ടി മേഖല സെക്രട്ടറി), കാസിം (മേഖല എക്സിക്യൂട്ടീവ് അംഗം).



