KOYILANDY DIARY.COM

The Perfect News Portal

കാർഷിക മേഖലക്കും,കുടിവെളളത്തിനും, ഷോപ്പിങ് മാളിനും പ്രാധാന്യം നൽകി കൊയിലാണ്ടി നഗരസഭ ബജറ്റ്

കൊയിലാണ്ടി: കാർഷിക മേഖലക്കും,കുടിവെളളത്തിനും, ഭവന നിർമ്മാണത്തിനും, ശുചിത്വത്തിനും പ്രാധാന്യം നൽകി കൊയിലാണ്ടി നഗരസഭ ബജറ്റ്. നഗരസഭ വൈസ് ചെയർപേഴ്ൺ വി.കെ. പത്മിനി ബജറ്റ് അവതരിപ്പിച്ചു. 70,64,46,072 രൂപ വരവും, 63,18,82,500 ചെലവും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് അവതരിപ്പിച്ചത്.

  • സമ്പൂർണ്ണ ജൈവഗ്രാമം പദ്ദതി, വിദ്യാർത്ഥികൾക്ക് ജൈവ പച്ചക്കറി കൃഷി, ഫലവൃക്ഷകൃഷി വ്യാപനം, ജൈവ കാർഷിക ഉൽപ്പന്ന വിപണന കേന്ദ്രം, നെല്ല്, കവുങ്ങ്, തെങ്ങ്, കുരുമുളക്, തുടങ്ങിയ കൃഷികളുടെ വ്യാപനം, സ്‌ക്കൂളുകളിൽ ജൈവ പച്ചക്കറി കൃഷി, വിത്തുൽപ്പാദന നഴ്‌സറി, ഔഷധചെടി വ്യാപനം തുടങ്ങി കാർഷിക മേഖലയിൽ ഒരുകോടിയോളം രൂപയുടെ പ്രവർത്തനങ്ങൾ, നടത്തും.
  • വരൾച്ചാ കുടിവെളള വിതരണ പദ്ധതി, നഗരത്തിൽ എത്തുന്നവർക്ക് കുടിവെളളം നൽകുന്ന പദ്ധതി, പൊതു ജലസംഭരണികളുടെ സംരക്ഷണം, ജലം ജീവാമൃതം എന്ന പേരിൽ സമഗ്ര കുടിവെളള പദ്ധതി, തീരദേശ കുടിവെളള പദ്ധതിയുടെ സ്ഥലമെടുപ്പ് എന്നിവയടക്കം കുടിവെളള പ്രശ്‌ന പരിഹാരത്തിനായി ഒട്ടേറെ പദ്ധതികൾ ബജറ്റ് ഉറപ്പ് നൽകുന്നു.
  • ക്ലീൻ ആന്റ് ഗ്രീൻ എന്ന പദ്ധതിക്ക് പ്രാധാന്യം നൽകി നഗരത്തിന്റെ ശുചീകരണത്തിന് പ്രാധാന്യം നൽകും. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ്, സമഗ്ര മലിനജല സർവ്വേ, കംഫട്ട് സ്റ്റേഷൻ നവീകരണം, കുടുംബശ്രീ ഖരമാലിന്യ പരിപാലന യൂണിറ്റുകൾക്ക് യൂണിഫോം, വീട്ടിൽ ഒരു തുണിസഞ്ചി എന്നിവയെല്ലാം ഈ മേഖലയിലെ വേറിട്ട പദ്ധതികളാണ്. മത്സ്യ തൊഴിലാളികൾക്ക് വീട് റിപ്പയർ, യാനം, വല എന്നിവയും ഉൾക്കൊളളിച്ചിട്ടുണ്ട്.
  • താലൂക്കാശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കും. താലൂക്കാശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി വിശ്രമ കേന്ദ്രം പണിയും. താലൂക്കാശുപത്രിയിൽ ട്രോമാകെയറിനും പെയിൽ ആന്റ് പാലിയേറ്റീവിനും ഫണ്ട് വകയിരുത്തി.
  • റെയിൽവെ സ്‌റ്റേഷന് സമീപം ഫുട് ഓവർ ബ്രിഡ്ജിനായി 5 ലക്ഷം രൂപ വകയിരുത്തി. മുനിസിപ്പൽ പാർക്ക് നിർമ്മാണം, മിനി സ്റ്റേഡിയം നവീകരണം, നഗരസഭ സാംസ്‌ക്കാരിക നിലയം നവീകരണം, ആക്രി കച്ചവടക്കാർക്ക് ഇൻഷുറൻസ്, മൊബൈൽ ഗ്യാസ് ശ്മശാനം, കൊല്ലം മത്സ്യമാർക്കറ്റ് കെട്ടിട നിർമ്മാണം, അക്കാദമിക രംഗത്തെ മികച്ച സ്‌ക്കൂളുകൾക്ക് അവാർഡ്, സാംസ്‌ക്കാരിക നിലയത്തിൽ കരിയർ ഗൈഡൻസ് ഇൻഫർമേഷൻ സെന്റർ തുടങ്ങി വ്യത്യസ്ത മേഖലയിൽ വേറിട്ട പദ്ധതികളും ആരംഭിക്കും.
  • യൂണിവേഴ്‌സിറ്റി സബ് സെന്ററിനായി തുക വകയിരുത്തി. പട്ടിജാതി വിദ്യാർത്ഥികൾക്ക് പഠനമുറി, ഹൈസ്‌ക്കൂൾ ക്ലാസുകളിലെ പട്ടികജാതി വിദ്യാർഥികൾക്ക് സൈക്കിൾ, വീട് റിപ്പയർ എന്നിവക്കും തുക കണ്ടെത്തി. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ അധ്യക്ഷനായി.
Share news

Leave a Reply

Your email address will not be published. Required fields are marked *