ഭിന്നശേഷി അവകാശ നിയമം ഉടനെ നടപ്പിലാക്കുക സി.ഡി.എ.
കോഴിക്കോട് ജില്ല CDAE (Confederacy Of Differently Abled Employees) സമ്മേളനം വെസ്റ്റ് ഹിൽ ഗവ. പോളിടെക്നിക് കോളജ് ക്യാമ്പസിൽ നടന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുരളി വടകര മുഖ്യപ്രഭാഷണം നടത്തി. പ്രസിഡണ്ട് വിനോദൻ അധ്യക്ഷത വഹിച്ചു. ഭിന്നശേഷി സമൂഹം വലിയ വെല്ലുവിളി നേരിടുകയാണെന്നും, ഒരു കൂട്ടം ആളുകൾ ഭരണകൂടത്തിലെ ചിലരുടെ സഹായത്തോടെ, ഭിന്നശേഷിക്കാരുടെ എല്ലാ അവകാശങ്ങളും കവർന്നെടുക്കുകയാണെന്നും സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
.

.
ഭിന്നശേഷിക്കാർക്ക് കിട്ടിക്കൊണ്ടിരുന്ന ട്രാൻസ്ഫർ പരിരക്ഷയും, ചികിത്സയ്ക്കു വേണ്ടിയുള്ള സ്പെഷ്യൽ കാഷ്വൽ ലീവും നിയമത്തിന്റെ സങ്കീർണതകൊണ്ട് തടസപ്പെട്ടിരിക്കുകയാണെന്നും, സ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദം അല്ലാത്തതിനാൽ, ദൈനംദിന പ്രവർത്തികൾക്ക് പോലും പല ഭിന്നശേഷിക്കാർക്കും കഴിയുന്നില്ലെന്നും, നാമമാത്രമായ ഭിന്നശേഷി അലവൻസ് കൊണ്ട് മിക്കവാറും മുച്ചക്ര വാഹനങ്ങൾ ഉപയോഗിക്കുന്ന ഭിന്നശേഷിക്കാർക്ക് ചികിത്സക്കും കുടുംബം പോറ്റാൻ പോലും കഴിയുന്നില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
.

.
സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ, 2016 RpW Act ബോധവൽക്കരണ ക്ലാസ്സ്, നടന്നു. ജീബ് റഹ്മാൻ (State project coordinator, Kerala Social Security Mission) ക്ലാസ് നയിച്ചു. വാർഷിക റിപ്പോർട്ടിനും കണക്ക് അവതരപ്പിച്ചു.
കമ്മിറ്റി തിരഞ്ഞെടുപ്പിൽ ഹമീദ് പോളിടെക്നിക് സെക്രട്ടറിയായും, ശ്യാം ലാൽ യൂണിവേഴ്സിറ്റി പ്രസിഡന്റായും, രവി മലയിൽ ട്രഷറായും സ്ഥാനമേറ്റു.

ഫോറൻസിക് സയിന്റിസ്റ്റ് ഫെബിലും, കമ്പ്യൂട്ടർ എൻജിനീയറിങ് ലക്ചറർ അനസ് മുഹമ്മദും ആണ് ജോയിൻ സെക്രട്ടറി. വിനോദൻ PK, രതി എന്നിവരാണ് വൈസ് പ്രസിഡണ്ട്മാർ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുരളിയും ദീപേഷും യോഗ നടപടികൾ നിയന്ത്രിച്ചു. സെക്രട്ടറി ഹമീദ് സ്വാഗതവും ട്രഷറർ നന്ദിയും പറഞ്ഞു. 18 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.



