മേലൂർ കനാൽ റോഡിൽ വെച്ച് കളഞ്ഞു കിട്ടിയ സ്വർണ ബ്രേസ്‌ലെറ്റ് ഉടമയ്ക് കൈമാറി
ചെങ്ങോട്ടുകാവ്: മേലൂർ കനാൽ റോഡിൽ വെച്ച് കളഞ്ഞു കിട്ടിയ രണ്ട് പവനോളം വരുന്ന സ്വർണ ബ്രേസ്‌ലെറ്റ് ഉടമയ്ക് കൈമാറി മാതൃകയായി. എടക്കുളത്തുള്ള നസീഫ് മൻസിൽ കുഞ്ഞിരാൻകുട്ടി എന്നയാൾക്കാണ് ആഭരണം കളഞ്ഞുകിട്ടിയത്. അദ്ധേഹം ഉടനെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചേശേഷം സോഷ്യൽമീഡിയായിലൂടെ സന്ദേശം അയക്കുകയായിരുന്നു.

ഇത് ശ്രദ്ധയിപ്പെട്ട ഉടമയായ എടക്കുളം കുനിയിൽ വീട്ടിൽ മിനീഷിൻ്റെ ഭാര്യ സ്നേഹ സ്റ്റേഷനിൽ നേരിട്ടെത്തി ആഭരണം ഇതുതന്നെയാണെന്ന് ഉറപ്പ് വരുത്തുകയായിരുന്നു. തുടർന്ന് SCPOമാരായ കരീം, ശ്രീകാന്ത് CPO രഞ്ജിത്ത് ലാൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കുഞ്ഞിരാൻകുട്ടിയും കുടുംബവും ആഭരണം സ്നേഹയെ തിരികെ ഏൽപ്പിക്കുകയായിരുന്നു.




