സീനിയർ ചേംബർ ഇൻ്റർനാഷനൽ കൊയിലാണ്ടി ലീജിയൺ 12 -ാം മത്’വർണ്ണം ചിത്രരചനാ മത്സരം
കൊയിലാണ്ടി: സീനിയർ ചേംബർ ഇൻ്റർനാഷനൽ കൊയിലാണ്ടി ലീജിയൺ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. പ്രസിഡണ്ട് മനോജ് വൈജയന്തം ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. വർഷം തോറും നടത്തുന്ന പരിപാടിയില്‍ 1000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. എൽ കെ ജി മുതൽ 7-ാം ക്ലാസ്സ് വരെയുളള വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. ക്രയോൺ, ജലച്ചായ, ചിത്രരചന മത്സരം എന്നിവ നടന്നു.
.

.
കൊയിലാണ്ടി മുൻസിപ്പാലിറ്റി, ചെങ്ങോട്ടുകാവ് പഞ്ചായത്ത്, കീഴരിയൂർ പഞ്ചായത്ത് എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാത്ഥികളാണ് പങ്കെടുത്തത്. സീനിയർ ചേംബർ ഇൻറർ നാഷനൽ മുൻനാഷണൽ ട്രഷറർ ജോസ് കണ്ടോത്ത്, സി.കെ. ലാലു, മനോജ് വൈജയന്തം, പി. കെ. ബാബു, ദിനേശൻ, കെ. ബാബു, മുരളി സാന്ദ്രം, സാബു, ചന്ദ്രൻ പത്മരാഗം, സീനിയറെറ്റ് അനിത മനോജ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.



