KOYILANDY DIARY.COM

The Perfect News Portal

തിക്കോടി ഗ്രാമ പഞ്ചായത്ത് വി.പി റോഡ് അംഗൻവാടിയില്‍ പ്രവേശനോത്സവം നടത്തി

തിക്കോടി ഗ്രാമ പഞ്ചായത്ത് 84-ാം നമ്പർ വി.പി റോഡ് അംഗൻവാടിയില്‍ പ്രവേശനോത്സവം നടത്തി. 4-ാം വാർഡ് മെമ്പർ ദിബിഷ ഉൽഘാടനം ചെയ്തു. കളിയൊരുക്കി ചിരിയൊരിക്കി അറിവൊരുക്കാം പ്രവേശന പരിപാടി നമ്പ്യേരി ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു.

അംഗൻവാടി ടീച്ചർ സ്വാഗതം പറഞ്ഞു. ജനാർദ്ദനൻ. പി, ബിജു കേളോത്ത് , മനോജ് തില്ലേരി, ആശാവർക്കർ അനിത. കെ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. രഞ്ജിത്ത് ബിന്ദു പായസ വിതരണം നടത്തി. പ്രദീപൻ പൊന്നാരി ഡ്രോയിംഗ് ബുക്കും, ബുഷ്ന നിജേഷ് കളർ പെൻസിലുകളും നൽകി. ഹെൽപ്പർ മനീഷാ സുരേഷ് നന്ദി പറഞ്ഞു.

Share news