തച്ചത്ത്കണ്ടി – കണിയാൻകണ്ടി മീത്തൽ റോഡ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി നഗരസഭ 27-ാം ഡിവിഷനിൽ തച്ചത്ത്കണ്ടി – കണിയാൻകണ്ടി മീത്തൽ റോഡ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ഫെസിലിറ്റേറ്റർ ടി. ഗംഗാധരൻ സംസാരിച്ചു. ഡി കെ ബിജു സ്വാഗതവും
വിഎം നൗഷാദ് നന്ദിയും പറഞ്ഞു.



