KOYILANDY DIARY.COM

The Perfect News Portal

യുപിഐ വഴി അയച്ച് നഷ്ടപ്പെട്ടു എന്ന് കരുതിയ ഒന്നരലക്ഷം രൂപ സൈബ‍ര്‍ പോലീസ് ഇടപെട്ട് തിരികെ കിട്ടി

കൊയിലാണ്ടി: 3 മാസം മുമ്പ് യുപിഐ വഴി അയച്ച് നഷ്ടപ്പെട്ടു എന്ന് കരുതിയ കൊയിലാണ്ടി സ്വദേശിയുടെ ഒന്നരലക്ഷം രൂപ സൈബ‍ര്‍ പോലീസ് ഇടപെട്ടതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ തിരികെ കിട്ടി. സൈബർ ക്രൈം പൊലീസ് ഇടപെട്ടതോടെയാണ് തുക തിരികെ ലഭിച്ചത്. യുപിഐ ഇടപാടു വഴി പണം അയച്ചിട്ടും അക്കൗണ്ടിൽ വരാതെ വിഷമിച്ച ഇടപാടുകാരന് വടകര സൈബർ പോലിസിന്റെ ഇടപെടലിലാണ് മണിക്കൂറുകൾക്കകം തുക തിരികെ ലഭിച്ചത്.
.
.
കൊയിലാണ്ടി കൊരയങ്ങാട് ഒ.കെ ശാന്തി ദാസി (64) നാണ് പണം തിരികെ ലഭിച്ചത്. വയനാട്ടിലെ ഇടപാടുകാരന് കോഴി കച്ചവടത്തിൻ്റെ ഭാഗമായി ഒന്നരലക്ഷം രൂപ ഗൂഗിൾ പേ വഴിഅയച്ചെങ്കിലും പണം ലഭിച്ചില്ല. അക്കൗണ്ടിൽ നിന്നും പണം നഷ്‌ടമാകുകയും ചെയ്തു. പരാതിയുമായി ബാങ്കുകൾ കയറിയിറങ്ങിയെയെങ്കിലും പണം ലഭിക്കാതായതോടെ വടകര പുതുപ്പണം എസ്പി ഓഫീസിലെ  സൈബർ പോലീസിൽ പരാതി നൽകുയായിരുന്നു.
.
.
യുപിഐ ഐഡി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മണിക്കുറുകൾക്കുള്ളില്‍ പണം കണ്ടെത്തുകയും. തുക മുഴുവനായും തിരിച്ചു കിട്ടുകയും ചെയ്തു. ഇൻസ്പെക്ടർ രാജഷ് കുമാറിൻ്റെ നിർദേശ പ്രകാരം സിവിൽ പൊലീസ് ഓഫിസർമാരായ വി.വി. ഷെഫീഖ്, കെ. വിബിൻ എന്നിവരാണ് അന്വേഷണം നടത്തിയത്.
Share news