കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്ന കുഞ്ഞുങ്ങൾക്ക് ഇനി മുതൽ സമ്മാനങ്ങൾ
 
        കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്ന കുഞ്ഞുങ്ങൾക്ക് ഇനി മുതൽ സമ്മാനങ്ങൾ നൽകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ദീർഘദൂര ബസുകളിലെ യാത്രക്കാർക്കായി കുട്ടികൾക്കുള്ള ഗിഫ്റ്റ് ബോക്സുകൾക്കുള്ള പ്രദർശനവും പ്രഖ്യാപനവും ഇന്നത്തെ എട്ടോളം പദ്ധതികളുടെ പ്രഖ്യാപനത്തോടൊപ്പം മന്ത്രി നടത്തി.

കെഎസ്ആർടിസി എന്ന് എഴുതിയ ബലൂൺ, കുട്ടികൾക്ക് പടം വരയ്ക്കാൻ ഉപയോഗിക്കാവുന്ന ബുക്ക്, ബുക്കിൽ പടം വരയ്ക്കാനുള്ള ക്രയോൺസ്, മുട്ടായി, ടിഷ്യൂ പേപ്പർ എന്നിവ അടങ്ങുന്ന ഗിഫ്റ്റ് ബോക്‌സാണ് നൽകുക എന്നും മന്ത്രി പറഞ്ഞു. ഈ സമ്മാനങ്ങൾ നൽകുന്നത് സ്പോൺസർഷിപ്പിലൂടെയാണ്. ‘എസ് ക്രോസ്’ എന്ന കമ്പനിയാണ് ആറു മാസത്തേക്കുള്ള സാധനങ്ങൾ കെഎസ്ആർടിസിക്ക് വേണ്ടി സ്പോൺസർ ചെയ്യുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.



 
                        

 
                 
                